ബൗദ്ധ ദർശനത്തെ സംബന്ധിക്കുന്ന
പുസ്തകങ്ങളിൽ മഹായാന ബുദ്ധിസത്തിന്റെ സ്ഥാപകനായി പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത് മധ്യമക
ആചാര്യനായ നാഗാർജുനനെയാണ്. ഇതിൽ തെറ്റില്ലെങ്കിലും, ഈ പ്രസ്താവം പൂർണമായും ശരിയല്ല.
കാരണം നാഗാർജുനന്റെ പല സിദ്ധാന്തങ്ങളുടെയും മൂലം അശ്വഘോഷൻ എന്ന ദാർശനികനിലാണ്. അശ്വഘോഷന്റെ ‘The
Awakening of faith in Mahayana’ എന്ന
പുസ്തകത്തിൽ മഹായാന ദർശനത്തിന്റെ ബീജങ്ങൾ എല്ലാം അടങ്ങിയിരിക്കുന്നു.
അശ്വഘോഷൻ തുടങ്ങി വച്ച
സിദ്ധാന്തങ്ങളെ, സ്വന്തം കരവിരുതാൽ വികസിപ്പിച്ച്, അസാമാന്യ യുക്തിയാൽ, പഴുതില്ലാത്ത
വിധം വ്യാഖ്യാനിച്ചു ചിട്ടപ്പെടുത്തുകയാണ് നാഗാർജുനൻ ചെയ്തത്. അദ്ദേഹം മഹായാന ബുദ്ധിസത്തെ
അദ്വിതീയ സ്ഥാനത്തേക്കു ഉയർത്തി. മഹായാന ബുദ്ധിസത്തെ ക്രോഢീകരിക്കുന്നതിൽ നാഗാർജുനൻ
പ്രദർശിപ്പിച്ച പാണ്ഢിത്യം ‘ബുദ്ധൻ രണ്ടാമൻ’ എന്ന വിശേഷണം അദ്ദേഹത്തിനു നേടിക്കൊടുത്തു[1]. ചുരുക്കത്തിൽ, മഹായാന ബുദ്ധിസത്തെ
സംബന്ധിക്കുന്ന ഏത് പഠനവും ആരംഭിക്കേണ്ടത് അശ്വഘോഷനിലാണ്. ‘The
awakening of faith in Mahayana’ എന്ന
കൃതിയുടെ പ്രാധാന്യം ഇവിടെ വളരെയാണ്.
ബുദ്ധ തത്ത്വങ്ങളെ
പോലെ, ‘The awakening of faith in Mahayana’ എന്ന പുസ്തകവും ഉപനിഷത്ത് ആശയങ്ങളാൽ സമൃദ്ധമാണ്.
ഇതിൽ സൂചിപ്പിക്കുന്ന ‘Suchness’ (Bhutatathata) ഉപനിഷത്ത് ബ്രഹ്മവുമായി താരതമ്യം ചെയ്യാവുന്ന ആശയമാണ്.
‘Suchness’
അനിർമിതവും, അനശ്വരവുമാണ്. അത് ലോകത്തിലുള്ള
എല്ലാത്തിനേയും ഉൾക്കൊള്ളുന്നു.
“The Soul as
Suchness: What is meant by the soul as Suchness (Bhutatathata), is the oneness
of the totality of things (Dharmadhatu), the great all-including whole, the
quintessence of the Doctrine. For the essential nature of the soul is uncreate
and eternal.[2]”
Suchness ഏകത്വത്തെ
കുറിക്കുന്നുവെങ്കിൽ ലോകത്തിലെ വൈവിധ്യങ്ങൾക്കു കാരണമെന്ത്? അശ്വഘോഷൻ ഉപനിഷത്ത് ആശയത്തിനോടു
ചേർന്നു നിന്നുകൊണ്ട് തുടരുന്നു.
“… All
things, simply on account of our confused subjectivity, appear under the forms
of individuation. If we could overcome our confused subjectivity, the signs of
individuation would disappear, and there would be no trace of a world of
[individual and isolated] objects.”
“The
multitude of people are said to be lacking in enlightenment, because ignorance (avidya)
prevails there from all eternity, because there is a constant succession of
confused subjective states (smriti) from which they have never been
emancipated. But when they transcend their subjectivity, they can then
recognize that all states of mentation, viz., their appearance, presence,
change, and disappearance [in the field of consciousness] have no [genuine]
reality. They are neither in a temporal nor in a spatial relation with the one soul,
for they are not self-existent.”
ബാഹ്യലോകത്തിലെ വസ്തുക്കളുടെ
ശരിയായ സ്വഭാവം/സത്ത മനുഷ്യബുദ്ധിക്ക് മനസ്സിലാകില്ലെന്നു അശ്വഘോഷൻ പറയുന്നു. ഉപനിഷത്തിലും
ഇതേ ആശയമുണ്ട്. ബാഹ്യലോകം അടക്കമുള്ള, എല്ലാത്തിന്റേയും ആധാരം ബ്രഹ്മം ആണെന്നും, ബ്രഹ്മം
മനുഷ്യബുദ്ധിക്കു വഴങ്ങുന്നതല്ലെന്നും ഉപനിഷത്ത് പറയുന്നു.
“Therefore
all things in their fundamental nature are not namable or explicable. They
cannot be adequately expressed in any form of language… They are subject
neither to transformation, nor to destruction. They are nothing but the one
soul, for which Suchness is another designation. Therefore they cannot be
[fully] explained by words or exhausted by reasoning.”
ഉപനിഷത്തിൽ പരോക്ഷമായി
സൂചനയുള്ളതും, ശങ്കരാചാര്യർ അദ്വൈത വേദാന്തത്തിൽ ഉൾക്കൊള്ളിച്ചതുമായ മായവാദത്തിന്റെ
അർത്ഥവും ഇതു തന്നെയാണ്. മായവാദം അനുസരിച്ച് ബാഹ്യലോകത്തിന്റെ
സ്വഭാവം അനിർവചനീയമാണ്.
ഉപനിഷത്തിലെ നിർഗുണ
ബ്രഹ്മത്തെ പോലെ Suchness-നു വിശേഷണങ്ങളോ
ഗുണങ്ങളോ ഇല്ല.
“While all
words and expressions are nothing but representations and not realities, and
their existence depends simply on our confused subjectivity, Suchness has no
attribute [of particularity] to speak of…… In the essence of Suchness, there is
neither anything which has to be excluded, nor anything which has to be added.”
വിശേഷണങ്ങൾ ഇല്ലെങ്കിൽ,
മനുഷ്യർക്കു എപ്രകാരമാണ് Suchness-നെ അറിയാനാവുക? അശ്വഘോഷന്റെ മറുപടി Suchness-നെ അറിയാൻ ‘അതായി’ മാറുകയല്ലാതെ മറ്റു വഴിയില്ല
എന്നാണ്.
“As soon as
you understand that when the totality of existence is spoken of, or thought of,
there is neither that which speaks nor that which is spoken of, there is
neither that which thinks nor that which is thought of; then you conform to Suchness;
and when your subjectivity is thus completely obliterated, it is said to have
the insight.”
Suchness-നെ മനസ്സിലാക്കാൻ,
അതിനെ കുറിച്ചുള്ള കാര്യങ്ങൾ ശ്രവിക്കുകയും, മനനം ചെയ്യുകയും വേണമെന്നു ചുരുക്കം. ഉപനിഷത്തും ബ്രഹ്മസാക്ഷാത്കാരത്തിനു
ശ്രവണ, മനന, നിദിധ്യാസന രീതികൾ അനുശാസിക്കുന്നു.
അതുവഴി സാക്ഷാത്കരിക്കപ്പെടുന്ന പരമാർത്ഥിക നിലയിൽ അറിയുന്നവൻ, അറിയപ്പെടുന്ന വസ്തു, അറിവ് എന്നീ വേർതിരിവുകൾ ഉണ്ടാവുകയില്ല.
Suchness-നെ വിവരിക്കാൻ
അശ്വഘോഷൻ നിഷേധ പ്രസ്താവനകളും (Negation), നിർവചന പ്രസ്താവനകളും (Affirmation) ഉപയോഗിക്കാമെന്നു പറയുന്നു. ഇവയ്ക്കു യഥാക്രമം നിർഗുണ, സഗുണ ബ്രഹ്മവുമായി
സാമ്യമുണ്ട്.
“Again there
is a twofold aspect in Suchness, if viewed from the point of its explicability.
The first is trueness as negation
(sunyata) in the sense that it is completely set apart from the attributes of
all things unreal, that it is the real reality…… by trueness as negation we
mean that in its [metaphysical] origin it has nothing to do with things defiled
[i. e., conditional], that it is free from all signs of distinction existing
among phenomenal objects, that it is independent of unreal, particularizing
consciousness.”
വിശേഷണങ്ങൾ മുഖേനയും
Suchness-നെ വിവരിക്കാവുന്നതാണ്.
“…
The second is trueness as affirmation (asunyata), in the sense that it contains
infinite merits that it is self-existent…… [as soon as we understand]
subjectivity is empty and unreal, we perceive the pure soul manifesting itself
as eternal, permanent, immutable and completely comprising all things that are
pure. On that account we call it affirmation [or reality, or non-emptiness,
asunyata].”
ബുദ്ധമതം ഒരു പരമാർത്ഥ
സത്യത്തെ അംഗീകരിക്കുന്നില്ല എന്ന തെറ്റിദ്ധാരണ പൊതുവെയുണ്ട്. യഥാർത്ഥ സ്ഥിതി മറിച്ചാണ്.
ബോധിസത്വത്വത്തിനു ഉപരിയായുള്ള നിർവാണ പദം പ്രാപിച്ചവർ മാറ്റങ്ങൾക്കു വഴങ്ങാത്ത, സ്ഥിരമായ
ഒരു ബോധതലത്തെ സാക്ഷാത്കരിക്കുന്നു.
“Those
who have transcended the stage of Bodhisattva hood and attained the ultimate
goal, possess a consciousness which is consistent and harmonious; they have
recognized the origin from which consciousness [or mentation] starts. This will
truly be called enlightenment…… Having transcended the attributes of
enlightenment and the subtlest form of particularization, they [i. e., Buddhas]
have gained a perfect and eternal insight into the very nature of the soul [i.
e., Suchness], because the latter now presents itself to them in its absolute
and immutable form.”
ഉപനിഷത്തിൽ അന്തർലീനമായിട്ടുള്ളതും,
അദ്വൈത വേദാന്തത്തിൽ സിദ്ധാന്തിച്ചിട്ടുള്ളതുമായ ബ്രഹ്മം – അവിദ്യ ആശയങ്ങൾ വളരെ വ്യക്തമായ
രീതിയിൽ അശ്വഘോഷൻ പ്രതിപാദിച്ചിട്ടുണ്ട്. അവിദ്യ, പരമാർത്ഥ സത്യത്തിന്റെ തലത്തിൽ നിലനിൽപ്പില്ലാത്തതും,
പരമാർത്ഥ സത്യത്തിനു താഴെയുള്ള തലത്തിൽ നിലനിൽക്കുന്നതുമായ ഒന്നായി പറയപ്പെട്ടിരിക്കുന്നു.
ഇതിനെ ‘സമുദ്രം – തിരമാല’ ഉദാഹരണത്തോടു ഉപമിച്ചിരിക്കുന്നു. അവിദ്യയുടെ പ്രഭാവത്തിൽ
നിർവാണമാകുന്ന സമുദ്രത്തിൽ, വൈവിധ്യങ്ങൾ എന്ന തിരമാലകൾ ഉണ്ടാകുന്നു. ഈ തിരമാലകൾ സത്യത്തിൽ
സമുദ്രത്തിൽ നിന്നു ഭിന്നമല്ല. അവിദ്യ മൂലം ഭിന്നമായി ചിലർക്കു തോന്നുകയാണ്. അവിദ്യ
നിലയ്ക്കുമ്പോൾ സമുദ്രം ശാന്തമാവുകയും (നിർവാണം പ്രാപിക്കുകയും), വൈവിധ്യങ്ങൾ (തിരമാലകൾ)
നിലക്കുകയും ചെയ്യുന്നു.
“Though
all modes of consciousness and mentation are mere products of ignorance,
ignorance in its ultimate nature is identical and not-identical with ‘enlightenment
a priori’; and therefore ignorance in one sense is destructible, while in the
other sense it is indestructible. This may be illustrated by [the simile of]
the water and the waves which are stirred up in the ocean. Here the water can
be said to be identical [in one sense] and not-identical [in the other sense] with
the waves. The waves are stirred up by the wind, but the water remains the
same. When the wind ceases, the motion of the waves subsides; but the water
remains the same.”
മഹായാന ബുദ്ധിസത്തിലെ
രണ്ടു ദർശനങ്ങളുടേയും (മധ്യമക & വിജ്ഞാനവാദ) അടിസ്ഥാനം അശ്വഘോഷനിലാണ്. മനസ്സിനു
പ്രാമുഖ്യം കൊടുക്കുന്ന വിജ്ഞാനവാദത്തിനു അനുകൂലമായ നിരവധി സൂക്തങ്ങൾ Awakening
of faith in Mahayana-യിൽ ഉണ്ട്.
“Since
all things, owing the principle of their existence to the mind (Aalaya-vijnana),
are produced by subjectivity (smriti), all the modes of particularization are
the self-particularization of the mind. The mind in itself [or the soul] being,
however, free from all attributes, is not differentiated. Therefore we come to
the conclusion that all things and conditions in the phenomenal world,
hypostasized and established only through ignorance {avidya) and subjectivity
on the part of all beings, have no more reality than the images in a mirror.
They evolve simply from the ideality of a particularizing mind. When the mind
is disturbed, the multiplicity of things is produced; but when the mind is
quieted, the multiplicity of things disappears.”
അസംഗൻ, വസുബന്ധു എന്നിവരടങ്ങുന്ന
വിജ്ഞാനവാദികൾക്കു ഈ ഗ്രന്ഥം പ്രചോദനമായി എന്നതിൽ തർക്കമില്ല.
ജീവാത്മാവും പരമാത്മാവായ
ബ്രഹ്മവും തമ്മിലുള്ള അനന്യഭാവമാണ് ഉപനിഷത്തിലെ പ്രബലമായ ആശയം. അജ്ഞാനത്തിന്റെ പിടിയിലുള്ള
ജീവാത്മാവ്, ഞാൻ സത്യത്തിൽ ബ്രഹ്മം ആണ്
എന്നു തിരിച്ചറിയാനാകാതെ, ജനന-മരണ പ്രക്രിയകളിലൂടെ പുനർജനിക്കുന്നു. എന്നാൽ ബ്രഹ്മവിദ്യ
സ്വായത്തമാകുമ്പോൾ ജീവാത്മാവ് പരമാത്മാവായി മാറുന്നു. അശ്വഘോഷനിലും ഇതിനോടു സാമ്യമുള്ള
പ്രസ്താവനകൾ ഉണ്ട്.
“In the one soul we may distinguish two aspects. The one is the Soul as Suchness; the other is the soul as
birth-and- death
(Samsara).
Each
in
itself
constitutes
all
things,
and
both
are
so
closely
interrelated that one cannot be separated from the other.”
നിർവാണം/മോക്ഷം ആഗ്രഹിക്കുന്ന
ഭിക്ഷു അനുവർത്തിക്കേണ്ട ചര്യകളെ പറ്റി പുസ്തകത്തിൽ പറയുന്നുണ്ട്. ഉറച്ച വിശ്വാസം,
സദ്പ്രവൃത്തികൾ, ജ്ഞാന സമ്പാദനം, അതീന്ദ്രിയ ധ്യാനം എന്നിവയാണവ.
“Ways
of
practicing
the
Right
Path:
By
this
we
mean that
all
Bodhisattvas,
by
their
aspiration and
discipline, will be able to attain to the reason that made all Tathagatas perceive
the path
(Marga)…
Briefly
stated,
there
are
three
kinds of
aspiration: (1) Aspiration through the perfection of faith. (2) Aspiration through knowledge and practice. (3) Aspiration through intellectual
intuition.”
അശ്വഘോഷൻ വിവരിച്ചിരിക്കുന്ന
മോക്ഷത്തിനായുള്ള മാർഗങ്ങൾ ഉപനിഷത്തിൽ വിവരിച്ചിരിക്കുനതിനു അനുരൂപമാണ്. മുകളിലുള്ള
വരികൾ ഉപനിഷത്തിലെ ഭക്തി – കർമ്മ – ജ്ഞാന – ധ്യാന മാർഗങ്ങളെ സൂചിപ്പിക്കുന്നു.
പ്രമുഖ ബുദ്ധിസ്റ്റ്
ദാർശനികനായിരുന്ന അശ്വഘോഷൻ ഹീനയാന വിഭാഗത്തിനും മഹായാന വിഭാഗത്തിനും ഇടയിലെ കണ്ണിയാണ്.
പ്രകൃതിയിലുള്ള (ബാഹ്യലോകത്തിലുള്ള) എല്ലാത്തിനും ആസ്ഥിത്വം നൽകുന്ന സർവസ്തിവാദം (ഹീനയാനം),
അത്മാവിനെ നിരസിക്കുന്നു. എന്നാൽ അശ്വഘോഷന്റെ സിദ്ധാന്തത്തിലെ പ്രകടമായ മാറ്റം, അദ്ദേഹം
ബാഹ്യലോകത്തിന്റെ സ്വതന്ത്ര ആസ്ഥിത്വത്തെ നിഷേധിക്കുന്നു എന്നതാണ്. ഇതു പിന്നീട് ധർമ്മ ശൂന്യത എന്നറിയപ്പെട്ട്, മഹായാന ബുദ്ധിസത്തിന്റെ
പ്രമുഖ സിദ്ധാന്തമായി. അതിനാൽ മഹായാന ബുദ്ധിസം ആരംഭിക്കുന്നത് അശ്വഘോഷനിൽ നിന്നാണ്,
നാഗാർജുനനിൽ നിന്നല്ല.
[2]
‘The awakening of Faith in Mahayana’ by
Asvaghosha; translated by DT Suzuki. എല്ലാ ക്വോട്ടുകളും ഈ പുസ്തകത്തിൽ നിന്നാണ്.
No comments:
Post a Comment